പൗരത്വം തെളിയിക്കാൻ ബാങ്ക് രേഖകളോ, കരമടച്ച രസീതോ, പാൻകാർഡോ മതിയാവില്ലെന്ന് ഗുഹാവത്തി ഹൈക്കോടതി. ആസാം സ്വദേശിയായ ജബേദ ബീഗത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് മനോജിത് ബുയാൻ ജസ്റ്റിസ് പാർഥിവ്ജ്യോതി സെയ്ക് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടിവിപ്പിച്ചത്ത്. മാതാപിതാക്കളും സഹോദരനുമായുള്ള ബന്ധം തെളിയിക്കുന്നതിൽ യുവതി പരാജയപ്പെട്ടുവെന്നും ഹാജരാക്കിയ രേഖകൾ പൗരത്വത്തെ സാധൂകരിക്കുന്നില്ലായെന്നും വിധിയിൽ പറയുന്നു.
നിലവിൽ അസമിൽ മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. വിവാദമായ ലിസ്റ്റ് തയ്യാറാക്കലിൽ 19 ലക്ഷം അസം സ്വദേശികൾ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇതിൽ ഭൂരിഭാഗവും മുസ്ലീങ്ങളായതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതേത്തുടർന്ന് കണക്കെടുപ്പ് വർഷം 1971 ആയി പരിഷ്കരിച്ചിരുന്നു.
ENGLISH SUMMARY: These documents needed for citizenship
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.