തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ച് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവ് ഇറക്കി. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. അതേസമയം ഇന്നലെ കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു.
വ്യാജ വെളിച്ചെണ്ണ നിർമ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റർ പാമോലിനും വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം ഇവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചക്കില്‍ ആട്ടിയ വെളിച്ചണ്ണ എന്നപേരില്‍ പത്ത് ബ്രാന്റുകളാണ് മുഖത്തലയിലെ നിർമ്മാണ യുണിറ്റില്‍ നിന്നും ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
മുഖത്തല സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ് യൂണിറ്റ് നടത്തിയിരുന്നത്. പരിശോധനയില്‍ വെള്ളിച്ചെണ്ണ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 5000 ലിറ്റർ പാമോലിനും 500 ലിറ്ററില്‍ അധികം വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.