കോവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ സോണുകളായി തിരിച്ചുള്ള പുതിയ വിജ്ഞാപനം പുറത്തിറങ്ങി.കേരളത്തിലെ രണ്ട് ജില്ലകള്‍ മാത്രമാണ് കേന്ദ്രപട്ടികയില്‍ റെഡ് സോണില്‍ ഉള്ളത്. കണ്ണൂരും കോട്ടയവും. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍. സംസ്ഥാനത്തെ മറ്റ് പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്.
രാജ്യത്തെ 130 ജില്ലകളാണ് കേന്ദ്രം റെഡ് സോണില്‍ ഉള്ളത്. ഓറഞ്ച് സോണില്‍ 284 ജില്ലകളെയും ഗ്രീന്‍സോണില്‍ 319 ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളാണ് റെഡ് സോണിലുള്ളത്. 14 ദിവസത്തിന് ശേഷം ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. 28 ദിവസമായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ റെഡ് സോണുകൾ ഉള്ളത്. യുപിയിലെ 19 ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര‑14, തമിഴ്നാട്-12, ഡല്‍ഹി-11, പശ്ചിമ ബംഗാള്‍-10, ഗുജറാത്ത്-9, മധ്യപ്രദേശ്-8, രാജസ്ഥാന്-8 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളുടെ എണ്ണം.
ആസാമിലാണ് ഏറ്റവുമധികം ഗ്രീന്‍ സോണ്‍ ജില്ലകള്‍. സംസ്ഥാനത്തെ 30 ജില്ലകള്‍ രോഗ വ്യാപനം കുറഞ്ഞ് ഗ്രീന്‍ സോണിലാണ്. ചത്തീസ്ഗഢ്-25, അരുണാചല്‍-25, മധ്യപ്രദേശ്-24, ഒഡീഷ‑21, യുപി-20, ഉത്തരാഖണ്ഡ്-10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തെ വിവരങ്ങള്‍. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണിത്. മേയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം ഈ നഗരങ്ങള്‍ റെഡ് സോണില്‍ തുടരും.
.you may also like this video
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.