കേരളത്തിലെ രണ്ട് ജില്ലകൾ കൂടി ഗ്രീൻ സോണിൽ ആക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ സംസ്ഥാനത്ത് റെഡ് സോണിൽ ആറ് ജില്ലകളും ഗ്രീൻ സോണിൽ രണ്ട് ജില്ലകളും ഓറഞ്ച് സോണിൽ ആറ് ജില്ലകളുമാണുള്ളത്. ഓറഞ്ച് പട്ടികയിലുള്ള ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റണം എന്നാണ് സംസ്ഥാന സർക്കാരിന് മുന്നിലെത്തെയിരിക്കുന്ന നിർദേശം.
രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളാണ് തൃശ്ശൂരും ആലപ്പുഴയും. എന്നാൽ ആഴ്ചകളായി രണ്ടിടത്തും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന രോഗികളെല്ലാം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. അവരിൽ പലരും ഇതിനോടകം പതിനാല് ദിവസത്തെ നിരീക്ഷണ കാലയളവും പൂർത്തിയാക്കി കഴിഞ്ഞു. തുടർച്ചയായി 21 ദിവസം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഒരു ജില്ലയെ തീവ്രത കുറഞ്ഞ സോണിലേക്ക് മാറ്റാം എന്നാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.
തൃശ്ശൂരിലും ആലപ്പുഴയിലും കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ കൊവിഡ് കേസുകൾ ഇല്ലാത്തതിനാൽ ഈ മാനദണ്ഡം അനുസരിച്ച് സോൺ മാറ്റാം. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ പുറത്തിറക്കിയ പട്ടിക അനുസരിച്ച് ഇരുജില്ലകളും ഓറഞ്ച് സോണിലാണ്. കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ജില്ലകളെ തീവ്രത കുറഞ്ഞ സോണുകളിലേക്ക് മാറ്റാനാകില്ല. എന്നാൽ ഗ്രീൻ സോണിലുള്ള ജില്ലയെ ഓറഞ്ചിലേക്കോ ഓറഞ്ച് സോണിലുള്ള ജില്ലയെ റെഡ് സോണിലേക്കോ ഉയർത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്. ഇളവുകൾ നൽകാനാണ് നിയന്ത്രണം. ഈ സാഹചര്യത്തിൽ ആലപ്പുഴയുടേയും തൃശ്ശൂരിൻ്റേയും സോൺ മാറ്റുന്ന കാര്യത്തിൽ സർക്കാർ നിയമവശം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.