ഞാന്‍ ആത്മഹത്യ ചെയ്താല്‍ ഇവരായിരിക്കും ഉത്തരവാദി; ജീവന് ഭീഷണി നേരിടുന്നതായി സീരിയല്‍ നടി പ്രിയ മേനോന്‍: വീഡിയോ

Web Desk
Posted on January 14, 2020, 10:01 am

പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ അമ്മയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നു.

തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും വീഡിയോയില്‍ പ്രിയ പറയുന്നു.

എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

വീഡിയോ കാണാം:

Eng­lish Sum­ma­ry: They are respon­si­ble if I com­mit sui­cide: Ser­i­al actress Priya Menon

YOU MAY ALSO LIKE THIS VIDEO