September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

സമുദായത്തിന്റെ പേരിലല്ല, കമ്മ്യൂണിസ്റ്റായതു കൊണ്ടാണ് അവർ മന്ത്രിമാരായത്: ബാലചന്ദ്രൻ ചുള്ളിക്കാട്

Janayugom Webdesk
കൊച്ചി
May 21, 2021 3:38 pm

എല്‍ഡിഎഫ് മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് മന്ത്രിമാരുടെ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘എസ്എഫ്ഐ നേതാവായ സഖാവ് പി.രാജീവിനെ യുഡിഎഫിന്റെ പൊലീസ് തെരുവിൽ ഭീകരമായി തല്ലുന്നതിന്റെയും അടിവസ്ത്രം മാത്രം ഇടീച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ കേരളം മറന്നിട്ടുണ്ടാവില്ല. അങ്ങനെ മാരകമായ പൊലീസ് മർദ്ദനവും അറസ്റ്റും ജയിൽവാസവും അടക്കം അനേകം കഷ്ടതകൾ സഹിച്ച് പതിറ്റാണ്ടുകൾ പൊതുപ്രവർത്തനം നടത്തിയവരാണ് ജനങ്ങളുടെ അംഗീകാരം നേടിയ ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ.

അവരെ അവർ ജനിച്ച സമുദായത്തിന്റെ വക്താക്കളാക്കി അവർക്കെതിരെ സാമുദായികവികാരം ഇളക്കിവിടാനുള്ള ചിലരുടെ ശ്രമം നിർഭാഗ്യകരമാണ്.”-ചുള്ളിക്കാട് പറഞ്ഞു.‘പണ്ട് സഖാവ് വെളിയം ഭാർഗ്ഗവനോട് ആരോ പറഞ്ഞുവത്രേ: “സിപിഐ മന്ത്രിമാരെല്ലാം ഈഴവരാണല്ലൊ”. ഉടൻ വെളിയം മറുപടി പറഞ്ഞു, ” അല്ല. അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്’.-ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരണക്കുറിപ്പില്‍ പറഞ്ഞു.

ENGLISH SUMMARY:They became min­is­ters not because of the com­mu­ni­ty, but because they were com­mu­nists: Bal­achan­dran Chullikad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.