August 9, 2022 Tuesday

Related news

August 8, 2022
August 7, 2022
August 7, 2022
August 6, 2022
August 6, 2022
August 5, 2022
August 5, 2022
August 5, 2022
August 3, 2022
August 3, 2022

ബിയർകുപ്പികളും കോണ്ടവും കണ്ടെത്തി, നജീബിനെ കണ്ടെത്തിയില്ല: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

Janayugom Webdesk
January 10, 2020 12:08 pm

ന്യൂഡൽഹി: ‘നിങ്ങൾക്ക് വേണ്ടത്ര ഞങ്ങളെ അപമാനിച്ചോളു, ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചോളൂ. പക്ഷേ ഇതൊന്നും നിങ്ങളുടെ കുട്ടികൾക്ക് ജോലി കിട്ടാൻ മതിയാകില്ല.നിങ്ങളുടെ നിരാശയുടെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്’.ജെഎൻയു വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാർ. 3000 കോണ്ടം ‚2000 മദ്യക്കുപ്പികള്‍, 3000 ബിയര്‍ കുപ്പികള്‍, 10000 സിഗരറ്റ് കുറ്റികള്‍, 50000 എല്ലിന്‍ കഷ്ണങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ ജെഎന്‍യുവില്‍ നിന്ന് കണ്ടെത്തിയ പൊലീസിന് രണ്ട് വർഷം മുൻപ് ജെഎൻയുവിൽ നിന്ന് കാണാതായ നജീബിനെ ഇതുവരെയും കണ്ടെത്താനായില്ല. കേസ് ഇപ്പോൾ സിബിഐ അവസാനിപ്പിച്ചിരിക്കുകയാണ്.ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിലാണ് കനയ്യ കുമാർ ജെഎൻയുവിനെ ആക്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ചത്.

നിങ്ങളൊരു ദേശീയ സർക്കാർ ആണെങ്കിൽ ജെഎൻയുവിനെ പോലെയുള്ള സർവകലാശാലകളെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ജെഎൻയൂവിനെ പോലെയൊരു സർക്കാർ സ്ഥാപനത്തെ അല്ല നിങ്ങൾക്ക് വേണ്ടതെന്നും, നിങ്ങൾക്ക് ആവിശ്യം ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണെന്നും കനയ്യ കുമാർ വ്യക്തമാക്കി.

Eng­lish sum­ma­ry: Kan­haiya kumar against cen­tral govt

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.