ഡൽഹി നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ബിജെപി നേതാക്കാൻമാരുടെ നിരയിലേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് ചേർന്നു. ആരെങ്കിലും യുക്തിക്ക് ചെവികൊടുത്തില്ലെങ്കിൽ ബുള്ളറ്റുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും ഡൽഹിയിൽ തെരഞ്ഞടുപ്പ് റാലിയിൽ വച്ച് ആഹ്വാനം ചെയ്തു. ശിവ ഭക്തരുടെ വാർഷിക യാത്രക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇത്തരത്തിലൊരു പരാമർശനവുമായി എത്തിയത്. ഭാഷ മനസിലാകത്തവർക്ക് തീർച്ചയായും ബുള്ളറ്റിന്റെ ഭാഷ മനസ്സിലാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
കൻവർ യാത്രക്ക് ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു അതിൽ മാറ്റം വന്നത് തന്റെ സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷമാണെന്ന് രോഹിണിയിൽ നടന്ന റാലിയിൽ വച്ച് അദേഹം പറഞ്ഞു. 2017ൽ അധികാരത്തിൽ വന്നപ്പോൾ ഉച്ചത്തിലുള്ള സംഗീത നിരോധനം പോലുള്ള നിയന്ത്രണങ്ങൾ നീക്കംചെയ്യണമെന്ന് അദ്ദേഹം ഉത്തരവിട്ടിരുന്നു. കൂടാതെ ഹെലികോപ്റ്ററുകളിൽ നിന്ന് ഭക്തർ റോസ് ദളങ്ങൾ വർഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിയമങ്ങൾ പാലിക്കുന്നിടത്തോളം കാലം ആരുടെയും ഉത്സവങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും, നിയമങ്ങൾ പാലിക്കുമ്പോൾ എല്ലാവരും അവരുടെ ഉത്സവങ്ങൾ ആഘോഷിക്കണം. എന്നാൽ ആരെങ്കിലും ശിവഭക്തരെ വെടിവയ്ക്കുകയോ കലാപത്തിന് പ്രേരിപ്പിക്കുകയോ ചെയ്താൽ അവർ തീർച്ചയായും ബുള്ളറ്റിന്റെ ഭാഷ മനസിലാക്കും എന്നാണ് ആദിത്യ നാഥിന്റെ പരാമർശനം.
ഡൽഹിയിലെ കരവാൽ നഗർ, ആദർശ് നഗർ, നരേല, രോഹിണി എന്നിവടങ്ങളിൽ ശനിയാഴ്ച്ച ആദിത്യ നാഥ് നാല് റാലികൾ നടത്തി. അതിൽ ഡൽഹി സർക്കാർ ജനങ്ങൾക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാൻ കൊടുക്കുന്നത്, ഷഹീൻബാഗിലെ സമരക്കാർക്ക് അവർ ബിരിയാണിയാണ് നൽകുന്നത്, ബുള്ളറ്റുകൾ, പാകിസ്ഥാൻ എന്നിവയൊക്കെ ആയിരുന്ന ആദിത്യനാഥിന്റെ പ്രസ്ഥാവാനകൾ. കഴിഞ്ഞ ആഴ്ച്ചയിൽ ഇത്തരത്തിൽ റാലിയിൽ രാജ്യദ്രോഹികളെ വെടിവയ്ക്കു്ക എന്ന് ജനങ്ങളോട് ആഹ്വാനമ ചെയ്ത ധനമന്ത്രി അനുരാഗ് താക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തിൽ നിന്ന് വിലക്കിയിരുന്നു.
English summary: They know the language of bullet if not understand the language
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.