Tuesday
20 Aug 2019

മോഷണത്തിനിടെ കാവൽക്കാരെകണ്ട് ഓടി ഒന്‍പതാംനിലയില്‍നിന്നും വീണയാൾ മരിച്ചു

By: Web Desk | Thursday 10 January 2019 5:09 PM IST


ഗസിയാബാദ്  : ഇന്ദിരപുരത്തെ ഫ്‌ളാറ്റില്‍നിന്നും മോഷണം നടത്തി, ആഭരണങ്ങളും പണവുമായി കടക്കുന്നതിനിടെ കാവല്‍ക്കാര്‍ ഓടിച്ചപ്പോള്‍ പൈപ്പുലൈന്‍വഴി ഇറങ്ങുന്നതിനിടെയാണ് മോഷ്ടാവ് താഴെവീണത്. കിഴക്കന്‍ ഡെല്‍ഹി സ്വദേശി ധര്‍മ്മേന്ദ്രകുമാര്‍(30)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷണക്കേസില്‍ പെട്ട് ഗുജറാത്ത് ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ഇയാളെന്ന് പൊലീസ് പറയുന്നു. രാത്രി ഡ്യൂട്ടിയിലായിരുന്ന ദമ്പതികളുടെ ഫ്‌ളാറ്റിലാണ് ഇയാള്‍ കടന്നത്. അവിടെനിന്നും എടുത്തവസ്തുക്കളുമായി ഇറങ്ങുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ ആരോ വിവരമറിയിച്ചു. അവര്‍ ഒന്‍പതാം നിലയുടെ ഇടനാഴിയില്‍ ഇയാളെ കണ്ട് തോക്കുചൂണ്ടിയതോടെ പൈപ്പുലൈന്‍വഴികടക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

Related News