പൊലീസ് വേഷത്തിൽ പരിശോധനയ്ക്കെത്തിയ കള്ളൻ ലോട്ടറിക്കാരനെ പറ്റിച്ച് പണവുമായി കടന്നുകളഞ്ഞു. എടവണ്ണ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടക്കാരൻ രഘുവിന്റെ 30000 രൂപയാണ് പൊലീസ് ചമഞ്ഞ് എത്തിയ കള്ളൻ തട്ടിയെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പരിശോധനയ്ക്കെന്നു പറഞ്ഞ് പൊലീസ് വേഷത്തിലെത്തിയ കള്ളൻ കടയിൽ എത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന 30, 000 രൂപയും മൊബൈൽ ഫോണും ഇയാൾ പിടിച്ചെടുത്തു. തുടർന്ന് സ്റ്റേഷനിലേക്ക് പോകണമെന്നു പറഞ്ഞ് കടയുടെ ഷട്ടർ താഴ്ത്തിയശേഷം രഘുവിനെയും കൊണ്ട് പുറത്തിറങ്ങി.
പൊലീസ് വാഹനം ഇല്ലെന്നും ഓട്ടോ വിളിക്കാമെന്നും വ്യാജ പൊലീസുകാരൻ പറഞ്ഞപ്പോൾ കടയുടമ തന്റെ വാഹനം കൊണ്ടുവന്നെങ്കിലും പൊലീസ് ഉണ്ടായിരുന്നില്ല. തുടർന്ന് ഒറ്റയ്ക്ക് എടവണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വന്നത് വ്യാജ പൊലീസാണെന്നു മനസ്സിലാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.