ആലപ്പുഴ നഗരത്തിലെ കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് റെയ്ബാൻ കോപ്ലക്സില്‍ സുധീറിന്റെ കടയിലാണ് മോഷണം നടന്നത്.
കടയില്‍ സൂക്ഷിച്ചിരുന്ന കിങ്ങ്സ് ലൈറ്റ്, വില്‍സ്, മിനി വില്‍സ്, ഗോള്‍ഡ്, മിനി ഗോള്‍ഡ്, എന്നിവയടക്കമുളള സിഗരറ്റുകളാണ് മോഷ്ടിച്ചത്. കടയുടെ പൂട്ട് തകര്‍ത്താണ് കളളൻ അകത്തു കയറിയത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് പൂട്ടു തകര്‍ന്ന് കിടക്കുന്നത് കണ്ടത്.
കടയില്‍ സൂക്ഷിച്ചിരുന്ന എടിഎം, പാൻ കാര്‍ഡുകള്‍ അടക്കമുളള രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ല. കടയിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് 35–40 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മോഷണം നടത്തിയതെന്ന് മനസിലായി. സംഭവത്തില്‍ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
ENGLISH SUMMARY: thief robbed 2 lakh ruppes ciggarate from shop
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.