ഡൽഹിയിൽ പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്വര്‍ണക്കടയില്‍നിന്ന് 25 കിലോയോളം സ്വര്‍ണം കവര്‍ന്നു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയാണ് ഇയാൽ. 13 കോടിയോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണക്കടയ്ക്കുള്ളില്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് സ്വര്‍ണക്കടയിലേക്ക് കടന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.
കടയ്ക്കുള്ളില്‍ മുഹമ്മദ് സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോഷ്ടിച്ച സ്വര്‍ണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ഡല്‍ഹി കാല്‍ക്കാജിയിലെ ഒരു ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ.
ENGLISH SUMMARY: thief wearing a PPE kit stole 25 kg of gold
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.