കെട്ടിട നിർമാണ കരാറുകാരനായി ചമഞ്ഞു വിവിധയിടങ്ങളിൽ താമസിച്ച് കവർച്ച നടത്തിയ വ്യക്തി പോലീസ് പിടിയിൽ. മധ്യപ്രദേശിലെ സാഗർ സ്വദേശി സോനു വിശകരമായാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കവർച്ച നടത്തി സമ്പാദിച്ച പണത്തിന് ഇയാൾ കൃത്യമായി ആദായനികുതി അടച്ചിരുന്നതായും കഴിഞ്ഞ 10 വർഷമായി മോഷണം പതിവാണെന്നും പോലീസ് പറഞ്ഞു.
വർഷത്തിൽ നാലോ അഞ്ചോ പ്രധാന കവർച്ചകൾ നടത്തി ജീവിക്കുന്നതാണ് സോനുവിന്റെ രീതി. ഈ പണം ധൂർത്തടിച്ച് കളയില്ല. വിവിധ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപ പദ്ധതികളിലും പണം നിക്ഷേപിക്കും. ആഭരങ്ങളെല്ലാം വിറ്റ് പണമാക്കിയും ഇത്തരത്തിൽ നിക്ഷേപം നടത്തും. ഈ സമ്പാദ്യത്തിനെല്ലാം ഇയാൾ കൃത്യമായി ആദായ നികുതിയും അടച്ചിരുന്നു. ഫ്ളാറ്റും വാഹങ്ങളുമെല്ലാം വായ്പ എടുത്താണ് വാങ്ങിയതിനാൽ ആരും സംശയിക്കുകയും ചെയ്തിരുന്നില്ല.
ഗോവിന്ദപുരയിലെ ബിജ്‌ലി നഗറിൽ ജൂൺ അഞ്ചിന് നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 150 ഓളം സി സി ടി വികൾ പരിശോധിച്ച പോലീസ് സംഘം സോനു വാടയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റിലെത്തി പിടികൂടുകയായിരുന്നു. ഒരിടത്തും ആറ് മാസത്തിൽ കൂടുതൽ സോനു താമസിച്ചിരുന്നില്ല.
ENGLISH SUMMARY: Thief, who paid income taxes regularly to hoodwink the law, caught after 10 years
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.