ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് മോഷണം; വികലാംഗനായി തിരച്ചില്‍

Web Desk
Posted on October 13, 2019, 12:13 pm

ഹൈദ്രാബാദ്: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറി ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് കവര്‍ച്ച. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. പ്രതി കടയില്‍ എത്തിയ സമയത്ത് ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാങ്ങാനെന്ന വ്യാജേന ആറ് മാലകള്‍ തെരഞ്ഞെടുത്ത ഇയാള്‍ ആഭരണത്തിന്റെ തൂക്കം നോക്കിയതിന് ശേഷം ജീവനക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാലകളുമായി കടന്നുകളയുകയായിരുന്നു. തമിഴ്ഭാഷ സംസാരിച്ചിരുന്ന ഇയാള്‍ വികലാംഗനാണെന്നും ജ്വല്ലറി ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. ഇയ്യാള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.

you may also like this video;