Web Desk

December 19, 2020, 6:05 pm

ഇന്ത്യ തോറ്റിട്ടും മായങ്കിന് റെക്കോര്‍ഡിന്റെ മധുരം

Janayugom Online

ഓസീസിനെതിരായ ആദ്യ ഡേ നെെറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് റെക്കോര്‍ഡ് നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മായങ്ക് സ്വന്തമാക്കിയത്.

ഇന്ത്യന്‍ ബാറ്റിംഗ് നിര ഓസീസിനെതിരെ രണ്ടാം ഇന്നിംഗിസില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. 36 റണ്‍സെടുത്ത ഇന്ത്യക്കാായി മായങ്ക് ഒമ്പത് റണ്‍സ് നേടി. ഇതോടെയാണ് താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആകെ റണ്‍സ് ആയിരം കടന്നത്. 19ാം ഇന്നിങ്സിലാണ് മായങ്ക് റെക്കോര്‍ഡ് നേട്ടം കെെവരിച്ചത്.

14 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയ വിനോദ് കാംബ്ലിയാണ് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ ഇന്ത്യന്‍ താരം. രണ്ടാം സ്ഥാനത്ത് ചേതേശ്വര്‍ പൂജാരയാണ് . 18 ഇന്നിങ്‌സുകളില്‍ നിന്നാണ് ചേതേശ്വര്‍ പൂജാര ഈ നേട്ടം സ്വന്തമാക്കിയത്.

Eng­lish sum­ma­ry: third fastest indi­an bats­men to score 1000 runs in test

You may also like this video;