ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 3,985 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പുതുതലമുറ വിക്ഷേപണ വാഹനങ്ങളെ കൂടാതെ സെമി ക്രയോജനിക് സ്റ്റേജിലുള്ള എല്‍വിഎം3 വാഹനങ്ങളെയും കൈകാര്യം ചെയ്യുന്ന തരത്തിലായിരിക്കും വിക്ഷേപണത്തറയുടെ നിര്‍മ്മാണം. മുന്‍ വിക്ഷേപണത്തറകള്‍ നിര്‍മ്മിക്കുന്നതിലെ ഐഎസ്ആര്‍ഒയുടെ അനുഭവങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുക, നിലവിലുള്ള ലോഞ്ച് കോംപ്ലക്സ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.