കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . സർക്കാർ നിർദേശങ്ങൾ എല്ലാപേരും പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. രോഗികൾ ക്രമാതീതമായി കൂടിയാൽ നിലവിലെ ശ്രദ്ധ നൽകാനാവില്ല.കോവിഡിനെതിരായ പ്രതിരോധ വാക്സിനായുള്ള പരീക്ഷണം കേരളം തുടങ്ങിയതായി ആരോഗ്യമന്ത്രി അറിയിച്ചു .ഐസിഎംആറുമായി ചേർന്നാണ് പ്രവർത്തനമെന്നും അറിയിച്ചു.
സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്. വാർഡ് തല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിൻ്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ല.
updating…
ENGLISH SUMMARY: third phase of covid is too dangerous
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.