Web Desk

ന്യൂഡല്‍ഹി

October 23, 2020, 8:37 am

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി; നിര്‍ണായക ഘട്ടത്തിലേക്ക്

Janayugom Online

കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി. ‍ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നൽകി. മൂന്നാം ഘട്ട പരീക്ഷണത്തിനുളള അനുമതി ഒക്ടോബർ രണ്ടിനാണ് തേടിയത്.

ഐ. സി. എം. ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കോവാക്സിൻ പരീക്ഷണം നടത്തുന്നത്. ഡൽഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരിൽ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി. സി. ജി. ഐക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഇന്ന് 90 ശതമാനത്തിലെത്തിയേക്കും. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നലെ 70, 000 ത്തിലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പ്രതിദിന കേസുകൾ 55,000 ത്തിനടുത്താണ്.

ENGLISH SUMMARY: third stage of covaccine

YOU MAY ALSO LIKE THIS VIDEO