Web Desk

ന്യൂഡൽഹി

July 13, 2021, 10:16 pm

കോവിഡ്​ മൂന്നാം തരംഗം തുടങ്ങിയതായി ഭൗതിക ശാസ്ത്രജ്ഞൻ

Janayugom Online

ഇന്ത്യയിൽ കോവിഡ്​ മൂന്നാം തരംഗം ജൂലൈ നാലിന്​ തുടങ്ങിയതായി പ്രമുഖ ഭൗതിക ശാസ്​ത്രജ്ഞൻ ഡോ. വിപിൻ ശ്രീവാസ്​തവ വ്യക്തമാക്കി. ഹൈദരാബാദ്​ സർവകലാശാല മുൻ പ്രോ വൈസ്​ ചാൻസലറും ഇന്ത്യയിലെ കോവിഡ്​ വ്യാപനത്തിന്റെ മാതൃക കൃത്യമായി വിശകലനം നടത്തുകയും ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം.

465 ദിവസത്തെ കോവിഡ്​ കേസുകളും മരണങ്ങളും വിശകലനം ചെയ്​ത്​ ഒരു മാതൃക തയാറാക്കിയ ഡോ. വിപിൻ കോവിഡ്​ രണ്ടാം തരംഗത്തിന്റെ ആരംഭമെന്ന്​ കരുതപ്പെടുന്ന ഫെബ്രുവരി ഒന്നാം വാരത്തിന്​ സമാനമാണ്​ ജൂലൈ നാലിലെ കോവിഡ്​ കണക്കുകളെന്നാണ് വ്യക്തമാക്കുന്നത്​. കോവിഡ്​ കണക്കുകളിലും മരണനിരക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിന്​ ശേഷം പ്രതിദിന മരണനിരക്കിൽ വലിയ ഉയർച്ചയുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. 

‘ഫെബ്രുവരി ആദ്യവാരം പ്രതിദിന മരണ നിരക്കിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ദിവസം 100ൽ താഴെ ആളുകൾ മാത്രം മരിച്ചപ്പോൾ നാം മഹാമാരി അവസാനിച്ചുവെന്ന്​ കരുതി സന്തോഷിച്ചു. എന്നാൽ കാത്തിരുന്ന വിപത്ത്​​ അതിലും ഭീകരമായിരുന്നു. ഇതേ സ്വഭാവത്തിലുള്ള കണക്കുകളാണ്​ ജൂലൈ നാല്​ മുതൽ തുടക്കമായിരിക്കുന്നത്’- ഡോ. വിപിൻ പറഞ്ഞു. 

തിങ്കളാഴ്​ച രാജ്യത്ത്​ 37,154 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 724 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. പ്രതിദിന മരണനിരക്ക്​ നെഗറ്റീവായി തുടരാൻ വേണ്ടി കടുത്ത ജാഗ്രത തുടരണമെന്ന്​ അദ്ദേഹം അധികൃതരോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.
കോവിഡ് 19ന്റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
eng­lish summary;third wave of covid will start in july
you may also like this video;