27 March 2024, Wednesday

Related news

March 26, 2024
March 22, 2024
March 18, 2024
February 11, 2024
February 2, 2024
January 30, 2024
January 1, 2024
December 27, 2023
December 16, 2023
December 13, 2023

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തവര്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
September 7, 2021 4:00 pm

മഹാരാഷ്ട്രയിലെ പൂനെയിൽ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ തൊഴിലാളികളും റയിൽവേ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് ചില പ്രതികളെയും തിരയുകയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഓഗസ്റ്റ് 31ന് രാത്രി പെൺകുട്ടി പൂനെ റയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്. സമയം വൈകിയെന്നും വീട്ടിലേക്ക് എത്തിക്കാമെന്നും പറഞ്ഞാണ് ഡ്രൈവർ വാഹനത്തിൽ കയറ്റിയത്. തുടർന്ന് ചില സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. തുടർന്ന് വാഹനത്തിൽ നഗരം ചുറ്റി പല സ്ഥലങ്ങളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു.

പെൺകുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് വാൻവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൂനെയിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികൾക്കെതിരെ പോക്സോ നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Thirteen-year-old girl abduct­ed and raped arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.