25 April 2024, Thursday

ചാര്‍ധാം യാത്രയില്‍ 39 പേര്‍ മരിച്ചു

Janayugom Webdesk
ഡെറാഡൂണ്‍
May 16, 2022 7:46 pm

ഉത്തരാഖണ്ഡില്‍ ഈ മാസം മൂന്നിന് ആരംഭിച്ച ചാര്‍ധാം യാത്രയില്‍ ഇതുവരെ 39 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. യാത്രാമധ്യേയാണ് കൂടുതല്‍ പേരും മരിച്ചത്.

അതേസമയം ഋഷികേശിന് പുറമെ നിരവധി ഇടങ്ങളില്‍ തീര്‍ത്ഥാടകരുടെ മെഡിക്കല്‍ പരിശോധന നടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഷൈലജ ഭട്ട് പറഞ്ഞു. അനാരോഗ്യമുള്ള തീര്‍ത്ഥാടകര്‍ യാത്ര ചെയ്യരുതെന്ന് ഷൈലജ ഭട്ട് നിര്‍ദേശിച്ചു.

യമുനോത്രിയിലും ഗംഗോത്രിയിലും ഇന്നലെ വരെ 14 പേരാണ് മരിച്ചത്. ഇതില്‍ ഒരു നേപ്പാള്‍ സ്വദേശിയും ഉള്‍പ്പെടുന്നു. കേദാർനാഥിൽ അഞ്ചും ബദരീനാഥിൽ ഒരാളും മരിച്ചു. ഈ മാസം മൂന്നിന് ഗംഗോത്രി, യമുനോത്രി ക്ഷേത്ര കവാടങ്ങൾ തുറന്നതോടെയാണ് ഈ വർഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായത്. കേദാർനാഥ് ക്ഷേത്ര കവാടം ആറിനും ബദരീനാഥ് കവാടം എട്ടിനുമാണ് തുറന്നത്.

Eng­lish summary;Thirty-nine peo­ple died on Chard­ham yatra

You may also like this video;’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.