Wednesday
13 Nov 2019

തിരുവല്ല : വൃദ്ധദമ്പതികൾ വീടിനുള്ളില്‍ മരിച്ചനിലയില്‍

By: Web Desk | Tuesday 22 October 2019 6:51 PM IST


പത്തനംതിട്ട: തിരുവല്ല കവിയൂരില്‍ വൃദ്ധദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മകന്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടംത്തിനായി വിട്ടുനല്‍കും.

 

Related News