സുനില്‍ കെ.കുമാരന്‍

December 27, 2019, 8:37 pm

സുകുമാരന് വരയാണ് ജീവിതം

Janayugom Online

നെടുങ്കണ്ടം: അന്യമായികൊണ്ടിരിക്കുന്ന ചിത്രകലയിലൂടെ ജീവിതനേട്ടങ്ങള്‍ കൈവരിച്ച് തിരുവല്ല സുകുമാരന്‍. പത്തനംതിട്ട ജില്ലയിലെ ഇരുവെള്ളിപറ സ്വദേശി നെടുംതറയില്‍ വീട്ടില്‍ സുകുമാരന്‍ ചിത്രമെഴുത്ത് തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞു. കട്ടപ്പന മുന്‍സിപ്പല്‍ ഫെസ്റ്റ് ഗ്രൗണ്ടില്‍ എത്തുന്ന ഏതൊരാള്‍ക്കും പത്ത് മിനിട്ട് കൊണ്ട് അയാളുടെ ജീവന്‍ തുടിക്കുന്ന രേഖാ ചിത്രം വരച്ച് നല്‍കുന്നു. ചെറിയ തുക മാത്രമാണ് ഇതിനായി ആളുകളില്‍ നിന്നും ഈടാക്കുന്നത്. ബ്രഷും മഷിയും ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന അപൂര്‍വ്വം ചിത്രകാരന്‍മാരില്‍ ഒരാളാണ് സുകുമാരന്‍. മറ്റ് ചിത്രകാരന്‍മാര്‍ പെന്‍സിലും, പേനയും ഉപയോഗിച്ച് മാത്രം വരക്കുമ്പോള്‍ സുകുമാരന്‍ ചിത്രത്തിന്റെ പൂര്‍ണ്ണത കിട്ടുവാന്‍ ബ്രഷ് മാത്രമാണ് ഉപയോഗിക്കുന്നത്.

ആളുകളെ മുന്നിലിരുത്തി പെന്‍സിലും പേനയും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരുക്കുറാണ്. ഇങ്ങനെ വരയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ മായിച്ച് വരക്കുവാന്‍ സാധിക്കുന്നു. എന്നാല്‍ ബ്രഷ് ഉപയോഗിച്ചുള്ള വരയില്‍ ഇത് സാധ്യമല്ല. ലൈറ്റ്, മീഡിയം, ഹാര്‍ഡ് എന്നി തരത്തിലുള്ള കറുപ്പ് മഷിയാണ് ഇദ്ദേഹം ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ബ്രഷ് ഉപയോഗിച്ച് ഒരു മണിക്കൂര്‍ നിര്‍ത്താതെ 56 പേരെ വരച്ച് 2016 ഗിന്നസ് നോമിനേഷന്് സുകുമാരന്‍ അര്‍ഹതനായി.

മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം അടക്കം ജീവിതത്തില്‍ നേടിയെടുത്തതെല്ലാം ചിത്രരചനയിലൂടെയെന്ന് സുകുമാരന്‍ പറയുന്നു. എന്നാല്‍ കമ്പ്യുട്ടറിന്റെ വരവേടെ വന്നതോടെ ചിത്രരചന അന്യമാകുന്ന കലയായി മാറി. ഇന്ന് സ്‌കൂളുകളില്‍ ചിത്രകല അദ്ധ്യാപകന്‍ എന്ന തസ്തിക ഇല്ലാതായി. ഗ്രേഡുകള്‍ നേടുവാന്‍ ചിത്രകലാ മത്സരങ്ങളില്‍ പങ്കെടുന്നവര്‍ മാത്രമാണ് ഇന്ന് ചിത്രരചന താല്‍കാലികമായി പഠിക്കുന്നത്. വരും കാലങ്ങളില്‍ ചിത്രകല രചന എന്ന ഇല്ലാതായി തീരുമെന്ന് സുകുമാരന്‍ ആശങ്കപ്പെടുന്നു. ഭാര്യ റെസ്‌ലിയും മക്കള്‍ ദീപക്, വിവേക്, സലിമ എന്നിവരടങ്ങുന്ന കുടുംബമായി സന്തോഷത്തോടെ ജീവിക്കുമ്പോഴും ചിത്രകലാകാരന്‍മാര്‍ക്ക് അതിന്റെ പേരില്‍ പെന്‍ഷന്‍ ലഭിക്കാത്തതിലുള്ള സങ്കടം മാത്രമാണ് ഉള്ളത്.

you may also like this video;