തിരുവനന്തപുരം ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കോവിഡ്; പൂജപ്പുരയില്‍ ഒമ്പത് പേര്‍ക്കും രോഗം

Web Desk

തിരുവനന്തപുരം

Posted on August 18, 2020, 5:18 pm

തിരുവനന്തപുരം ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 130 തടവുകാരിലാണ് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതര്‍ 42 ആയി. രണ്ട് ദിവസത്തിനിടയില്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ഒമ്പത് പേര്‍ക്ക് ഫലം പോസിറ്റീവായി. ജയിലില്‍ ഇതോടെ 477 പേരാണ് രോഗബാധിതരായിട്ടുള്ളത്.

ENGLISH SUMMARY:thiruvananthapuram 36 pris­on­ers have covid in dis­trict jail
You may have also like this video