26 March 2024, Tuesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

തിരുവനന്തപുരം സി വിഭാഗത്തില്‍: തിയേറ്ററുകളും കോളജുകളും അടച്ചിടും

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 6:14 pm

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സി വിഭാഗത്തില്‍പ്പെടുത്തി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കോളജുകള്‍ അടച്ചിടും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം.
കേരളത്തില്‍ സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം.സി കാറ്റഗറിയിലെ മാനദണ്ഡങ്ങള്‍ പ്രകാരം പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളും ജിമ്മുകളും അടയ്ക്കണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനം പേര്‍ക്കും കോവിഡാണെങ്കില്‍ ആ ജില്ല സി കാറ്റഗറിയില്‍ പെടുത്തും. ഇത്തരം ജില്ലകളിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
നിലവില്‍ എട്ട് ജില്ലകളെയാണ് ബി കാറ്റഗറിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍, എറണാകുളം , വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട  തുടങ്ങിയ ജില്ലകളാണ് ഈ കാറ്റഗറിയിലുള്ളത്.

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram C cat­e­go­ry: Col­leges will be closed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.