തിരുവനന്തപുരം ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

Web Desk

തിരുവനന്തപുരം

Posted on September 22, 2020, 9:06 am

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് ‑19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.വീട്ടിൽ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുമെന്നും എല്ലാവരും കോവിഡ് — 19നെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

ENGLISH SUMMARY:Thiruvananthapuram Dis­trict Col­lec­tor under self obser­va­tion
You may also like this video