Web Desk

തിരുവനന്തപുരം

June 05, 2020, 12:26 pm

കഠിനംകുളം കൂട്ടബലാത്സംഗം; യുവതിയുടെ രഹസ്യമൊഴി എടുക്കും

Janayugom Online
കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്നും ഫോറെൻസിക്ക് പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. വനിതാ കമ്മീഷൻ  സംഭവത്തിൽ സ്വമേധയ കേസ് എടുത്തു.
കേസിൽ 7 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവിനെയും സുഹൃത്തുക്കളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൻസർ, മൻസൂർ, അക്ബർഷാ, നൗഷാദ് , അർഷാദ്, മനോജ്, രാജൻ എന്നിവരാണ് പിടിയിലായത്.   യുവതിയുടെ ഷാൾ,ചെരുപ്പ്, ബാഗ് എന്നിവ  എന്നിവ സംഭവ സ്ഥലത്ത് നിന്ന് കിട്ടി. നാല് വയസ്സുകാരനെ മർദ്ദിചതിന് പ്രതികൾക്കെതിരെ പോക്സോ ചുമത്തും.

നിർബന്ധിച്ച്‌ മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡനത്തിന്‌ ഇടയാക്കിയത്‌. കടലോരത്തെ വീട്ടിൽ വച്ചായിരുന്നു ആറു പേരടങ്ങുന്ന സംഘം യുവതിയോട്‌ ഈ ക്രൂരത കാട്ടിയത്‌. സംഭവ ശേഷം പുറത്തേക്കിറങ്ങി ഓടിയ യുവതി നാട്ടുകാരോട്‌ സഹായത്തിന്‌ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിഷയം പോലീസിൽ അറിയിക്കുകയും അബോധാവസ്ഥയിൽ ആയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

Eng­lish sum­ma­ry: Trivan­drum gang rape: 164 statement.

You may also like this video: