യാത്രക്കാര്‍ക്ക് ആശ്വസിക്കാം; തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ഇന്നുമുതല്‍

Web Desk
Posted on June 02, 2019, 8:49 am

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസമായി തിരുവനന്തപുരം മംഗളൂരു (നമ്പര്‍ 16347) എക്‌സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ന് രാവിലെ എത്തുന്ന മംഗളൂരു തിരുവനന്തപുരം (16348) മടക്ക ട്രെയിനും സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചേരും.

സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 8.40 ആയി ട്രെയിന്‍ സമയം പരിഷ്‌കരിച്ചതിനാല്‍ വടക്കാഞ്ചേരി വരെയുള്ള സ്‌റ്റോപ്പുകളില്‍ എത്തിച്ചേരുന്ന സമയത്തിലും നേരിയ മാറ്റമുണ്ട്. സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പിറ്റ്‌ലൈന്‍ ജോലികള്‍ നടക്കുന്നത് കാരണം ആറ് മാസത്തിലേറെയായി കൊച്ചുവേളിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടിരുന്നത്. അതേസമയം മടക്ക ട്രെയിനിന്റെ സമയം മാറ്റമില്ലാതെ തുടരും.

YOU MAY ALSO LIKE THIS VIDEO

മൊബൈല്‍ ആപ്പ് വഴി വളരെ ഈസിയായി ലക്ഷങ്ങള്‍വരെ ലോണെടുക്കാമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ..?