നെയ്യാറ്റിന്‍കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ(36) മര്‍ദ്ദിച്ച കേസിൽ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായി മുട്ടം സുരേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ്, സുഭാഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മാരായിമുട്ടം സര്‍വ്വീസ് സഹകരണബാങ്കിന് സമീപത്തു വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നംഗ സംഘം ജയനെ കമ്പിപ്പാര ഉപയോഗിച്ച് തലക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ജയൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രദേശത്തെ മണ്ഡലം കമ്മറ്റിയില്‍ പുകയുന്ന ഗ്രൂപ്പ് പോരിന്റെ ഫലമായാണ് ആക്രമണം നടന്നത്. ബാങ്കിന് സമീപത്തേക്ക് ജയനെ അനുനയത്തില്‍ വിളിച്ച് വരുത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജയൻ അപകട നില തരണം ചെയ്തുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Englsih summary: Thiruvananthapuram Youth Congress leaders attack District leader
you may also like this video