May 28, 2023 Sunday

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കോവിഡ് മുക്തമായി

Janayugom Webdesk
തിരുവനന്തപുരം
May 4, 2020 6:16 pm

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവുവും ആശ്വാസത്തിന്റേത്ത്. 61 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, ജില്ലകൾ കോവിഡ് മുക്തമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകൾ ഒന്നും തന്നെ ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 81 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് 95 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. 61 പേർ രോഗമുക്തി നേടിയതോടെ 34 പേർ മാത്രമാണ് കോവിഡ് ചികിൽസലയിലുള്ളത്.
499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,724 പേർ നിരീക്ഷണത്തിലുണ്ട്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇതുവരെ 33010 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 32315 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.കേരളീയർ ലോകത്തിന്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ് . 80 ൽ അധികം മലയാളികളാണ്
ഇതുവരെ കോവി‍ഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: thiru­vanatha­pu­ram, kozhikode, malap­pu­ram dis­tricts have no covid cases

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.