ഭൂവിഷയത്തില്‍ ജനകീയനിലപാട് സ്വീകരിക്കുന്ന സിപിഐയെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്‍

Web Desk

കോട്ടയം

Posted on November 26, 2017, 6:27 pm

ഭൂവിഷയത്തില്‍ ജനകീയനിലപാട് സ്വീകരിക്കുന്ന സി.പി.ഐയെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്‍. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ കേരള റവന്യൂ ഡിപ്പാര്‍ട്ടമെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭൂപരിഷ്‌കരണത്തിന്റെ കാലിക പ്രസകതി’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദിവാസി ഭൂമി കൈയേറാന്‍ പാടില്ലെന്ന കേരള നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുമ്പോള്‍ കൊട്ടാക്കാമ്പൂരിലെ ഭൂമി കയ്യേറ്റം റദ്ദ് ചെയ്യാന്‍ ജനകീയകോടതിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിക്കുവേണ്ടി ആധിപത്യമുണ്ടാക്കുന്ന സ്വതന്ത്ര രാഷട്രീയക്കാര്‍ സമ്മര്‍ദ്ദത്തിന്റെ അടിസഥാനത്തില്‍ ഭൂമി കൈവശപെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റവന്യൂമന്ത്രിയായിരിക്കെ കൊട്ടാക്കാമ്പൂരിലെ രേഖപരിശോധിച്ചപ്പോള്‍ ആദിവാസികളില്‍നിന്ന കൈമാറ്റം ചെയതതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ട്. ആദിവാസികളുടെ ഭൂമി അന്യാധീതപെടുന്ന സാഹചര്യം സമ്മതിക്കരുതെന്ന് അദ്ദേഹം സര്‍ക്കാരിനോടും റ റവന്യൂ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. അതിനുവേണ്ടി പാര്‍ട്ടി വിരോധങ്ങള്‍ക്കും ചിന്തക്കള്‍ക്കും അധീതമായി മനുഷ്യചിന്തയുള്ള സമൂഹത്തിന് നിങ്ങള്‍ നേതൃത്വം നല്‍കണം. കൈയേറ്റക്കാര്‍ക്ക് കൂടുതല്‍ ശകതിയുള്ള കാലഘട്ടമാണ്. തര്‍ക്കം വന്ന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്യുന്നത് ജനാധിപത്യത്തിലെ ആദ്യത്തെ കേട്ടുകേള്‍വിയാണ. ഉന്നതലത്തില്‍ ഇരിക്കുന്ന ആളുകളുടെ സമീപനത്തില്‍ നിയന്ത്രണമുണ്ടാക്കുക്കാന്‍ സാമൂഹികശകതികള്‍ രൂപപെടണം. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എടുത്തതീരുമാനം മനസുകൊണ്ട് പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇത് അംഗീകകരിക്കാന്‍ വിസമ്മതിക്കുന്നു. റവന്യൂ വകുപ്പിന്റെ അധികാരി മന്ത്രിയാണെന്ന് ഇവര്‍ ഓര്‍ക്കണം. റവന്യൂവകുപ്പില്‍ രണ്ട് അഭിപ്രായം പുറത്തുവന്നാല്‍ മേച്ചില്‍പുറത്ത് അഴിഞ്ഞാടുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയും കോണ്‍ഗ്രസും ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത കേരളത്തിന്റെ സുവര്‍ണകാലഘട്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഏറ്റവും നല്ല മുഖ്യമന്ത്രിയായ സി. അച്യുതമേനോന്റെ കാഘഘട്ടത്തിലെ വികസനം കേരളത്തില്‍ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നു. പാവങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ പ്രശനത്തില്‍ ഭരണകക്ഷിഫപ്രതിപക്ഷം വ്യത്യാസമില്ലാതെ ഒരേമനസ്സും ഒരേചിന്തയുമുള്ള ആളുകളുടെ പുതിയ മുന്നറ്റം കേരളത്തിലുണ്ടാകണം. സാധാരണ ഇത്തരം സമ്മേളനങ്ങളില്‍ പോകാറില്ലെന്നും റവന്യൂഡിപ്പാര്‍ട്ടിന്റെ തലപ്പത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചില നടപടികള്‍ ഉണ്ടായതുകൊണ്ടാണ് സമ്മേളനത്തിന് എത്തിയതെന്ന ആമുഖത്തോടെയാണ തിരുവഞ്ചൂര്‍ പ്രസംഗം തുടങ്ങിയത്.