25 April 2024, Thursday

Related news

November 16, 2022
April 14, 2022
April 3, 2022
April 1, 2022
March 3, 2022
October 6, 2021
September 5, 2021
September 4, 2021
September 4, 2021
September 4, 2021

ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മുന്നറിയിപ്പ്

Janayugom Webdesk
September 4, 2021 5:41 pm

തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് രമേശ് ചെന്നിത്തലയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒളിയമ്പ്. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽനിന്ന് കളിക്കരുത്. കോട്ടയത്ത് ഡിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ് മാധ്യമങ്ങളില്‍ തിരുവഞ്ചൂരിന്റെ പ്രതികരണം. “തീ കെടുത്താൻ ചെന്നിട്ട് വേറെ സ്ഥലത്ത് പന്തംവെച്ച് കുത്തി തീ പടർത്തുന്നത് ശരിയല്ല. തർക്കം ഉണ്ടെങ്കിൽ തർക്കം പറഞ്ഞു തീർക്കണം”- തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ടെന്നും പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിട്ട് കാര്യമില്ലെന്ന് ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിന്നിലൊളിക്കുന്ന നിലപാട് ആരും എടുക്കണ്ടെന്ന് തിരുവഞ്ചൂര്‍ ഓര്‍മ്മപ്പെടുത്തി. ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയത്തിൽ കൃത്യമായ സ്ഥാനമുണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിലും സ്ഥാനമുണ്ട്. ആ സ്ഥാനത്തെ ചോദ്യം ചെയ്യാൻ ആരും ശ്രമിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. ഉമ്മൻ ചാണ്ടി തന്നെ ഈ പ്രശ്നവും തീർക്കും. തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ല. ഉമ്മൻചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. തനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻ ചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ലെന്നും തർക്കങ്ങൾ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. താൻ പരിധി വിടില്ലെന്നും പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ്കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെ“ന്ന് തിരുവഞ്ചൂർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു.

ഇതുംകൂടി വായിക്കൂ: തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവായി വന്നതെങ്ങനെ; ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോട്ടയത്ത് പുതിയ ഡിസിസി അധ്യക്ഷൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തല ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പാർട്ടിയിലെ കാര്യങ്ങൾ തന്നോട് ആലോചിക്കണമെന്നില്ലെന്നും പക്ഷേ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. “ഇന്നിപ്പോൾ എന്നോട് ഒന്നും ആലോചിക്കണമെന്ന് ഞാൻ പറയുന്നില്ല. ഞാനിപ്പോൾ നാലണ മെമ്പർ മാത്രമാണ്. ഉമ്മൻ ചാണ്ടി അതുപോലെയല്ല. എഐസിസിയുടെ ജനറൽ സെക്രട്ടറിയാണ്, വർക്കിങ് കമ്മിറ്റി അംഗമാണ്. എഐസിസിയുടെ ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്”- ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ മറുപടി. അതേസമയം, കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും കെ മുരളീധരൻ അറിയിച്ചു.

ഇതുംകൂടി വായിക്കൂ: ‍‍ഡിസിസി പുനഃസംഘടന: സ്വാധീനം പൂര്‍ണമായി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

സെമി കേഡർ സിസ്റ്റത്തിലേക്ക് പാർട്ടി പോകണമെന്നും അപ്പോൾ ശൈലിയിൽ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരൻ്റെ പ്രസ്താവന. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണമെന്നും പ്രസിഡൻറുമാർ ചുമതല ഏൽക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരൻ പറ‍ഞ്ഞു.പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നും മുരളീധരൻ പറഞ്ഞു. ​കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു, എന്നാൽ എംപിമാരായ അടൂ‌ർ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസനും എത്തിയില്ല.
eng­lish summary;Thiruvanchoor sharply crit­i­cizes Chennithala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.