Web Desk

കോട്ടയം

October 26, 2020, 12:08 pm

വിവാദത്തിന് തിരികൊളുത്തി വീണ്ടും തിരുവഞ്ചൂർ; ആർഎസ്എസിന്റെ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ വീണ്ടും സന്ദർശനം

Janayugom Online

പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തിൽ വീണ്ടും സന്ദർശനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ വിജയദശമി ദിന ചടങ്ങുകൾക്കിടെയാണ് ഒരിക്കൽ കൂടി തിരുവഞ്ചൂർ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തിലെത്തിയത്.

ആർഎസ്എസുമായി ചർച്ച നടത്താൻ എത്തി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ഇന്നത്തെ സന്ദർശന ശേഷവും തിരുവഞ്ചൂർ പ്രതികരിച്ചത്. പനച്ചിക്കാട് ക്ഷേത്രത്തെ സിപിഐ(എം) രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യങ്ങളിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ പതിനാറാം തിയതി തിരുവഞ്ചൂർ ഇവിടെയെത്തിയതും വിവാദമായിരുന്നു. ഇന്നലെയും തിരുവഞ്ചൂരിനെ ആർഎസ്എസ് നേതാക്കൾ സ്വീകരിച്ചു.

 

you may also like this video