Web Desk

March 21, 2020, 3:47 pm

കോവിഡ് ജാഗ്രത; കടുത്ത നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Janayugom Online

സംസ്ഥാനത്ത് കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിയുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർച്ച് 31 വരെ എല്ലാ ശനിയാഴ്ചകളിലും ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകില്ല. ജീവനക്കാർക്ക് കൈയുറകളും മാസ്കുകളും നൽകും. ബോർഡിന് കീഴിയുള്ള എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയും വൈകിട്ട് അഞ്ചര മുതൽ ഏഴര വരെ മാത്രമായിരിക്കും തുറന്നിടുക. മുൻകരുതലിന്റെ ഭാഗമായി ക്ഷേത്രോത്സവങ്ങൾ ചടങ്ങുകളായി മാത്രം ഒതുങ്ങും.

ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കില്ല. തിരുവല്ലം, തിരുമുല്ലവാരം, വർക്കല തുടങ്ങിയ ക്ഷേത്രങ്ങളിൽ ബലി ചടങ്ങുകൾ ഒഴിവാക്കി. ദേവസ്വം ബോർഡിന്റെ ഔഡിറ്റോറിയവും കല്യാണമണ്ഡപവും വിവാഹ ആവശ്യത്തിനു ബുക്ക് ചെയ്ത ശേഷം റദ്ദാക്കേണ്ടി വന്നാൽ ബുക്കിംഗ് തുക തിരികെ നൽകും. ശബരിമല ക്ഷേത്രത്തിലെ ഉത്സവവും ചടങ്ങുകൾ മാത്രമായിട്ടായിരിക്കും നടത്തുക. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്കോ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ആറാട്ടിലേക്കോ പ്രവേശനമുണ്ടാക്കില്ല.

Eng­lish Sum­ma­ry: Thiru­vithamkoor dewaswam board banned pilgrims

You may also like this video