തിരുവോണം ബംബര്‍ ടിക്കറ്റ് ജില്ലാതല പ്രകാശനവും ഉത്ഘാടനവും

Web Desk
Posted on July 23, 2019, 9:40 am

കൊച്ചി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളായ ഷാജി ഇടപ്പള്ളി ,
ജയിംസ് അധികാരം ‚ജില്ലാ ലോട്ടറി ഓഫീസര്‍ ഷീബ മാത്യു ‚ക്ഷേമനിധി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ , ‚ജീവനക്കാര്‍ , ഭാഗ്യക്കുറി ഏജന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏജന്റുമാരായ അജേഷ് കുമാര്‍ ‚ബ്രഷ്‌നേവ് , അരുണ്‍കുമാര്‍ , സുനീഷ് , വാസുദേവഭട്ട് എന്നിവര്‍ ആദ്യവില്‍പനയില്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. 300 രൂപ മുഖവില നിശ്ചയിച്ചിട്ടുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 12 കോടി രൂപയാണ്. നറുക്കെടുപ്പ് സെപ്തംബര്‍ 12 നാണ്.