തിരുവോണ ബമ്പർ ലോട്ടറി ഫലം അറിയാം

Web Desk

തിരുവനന്തപുരം

Posted on September 20, 2020, 4:24 pm

ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം നമ്മാനം Tb 173964 ടിക്കറ്റിന്. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുളള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി തമിഴ്‌നാട് സ്വദേശി അളങ്ക സ്വാമിക്കാണ്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

ENGLISH SUMMARY: THIRUVONAM BUMPER FIRST PRIZE

YOU MAY ALSO LIKE THIS VIDEO