Janayugom Online
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഭാഗ്യക്കുറിഓഫീസില്‍ വെച്ച് നടന്ന തിരുവോണം ബംമ്പര്‍ 2019 ന്റെ ജില്ലാതല വിതരണ ഉദ്ഘാടനംനഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി നിര്‍വഹിക്കുന്നു

തിരുവോണം ബംമ്പര്‍ 2019 ജില്ലാതല വിതരണ ഉദ്ഘാടനം നടത്തി

Web Desk
Posted on July 22, 2019, 8:24 pm

തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പര്‍ 2019
ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം തൊടുപുഴയിലെ ഇടുക്കി ജില്ലാ
ഭാഗ്യക്കുറി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി
നിര്‍വഹിച്ചു. കൗണ്‍സിലര്‍ ലൂസി ജോസഫ് അധ്യക്ഷയായി. സംസ്ഥാന ഭാഗ്യക്കുറി
വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ പന്ത്രണ്ടു കോടി
രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന തിരുവോണം ബംബര്‍ സെപ്റ്റംബര്‍ 19 ന്
(1909–2019) ആണ് നറുക്കെടുക്കുന്നത് 300 രൂപ വിലയുള്ള തിരുവോണം ബംബര്‍ 50
ലക്ഷം രൂപയുടെ 10 രണ്ടാം സമ്മാനങ്ങള്‍ ഉള്‍പ്പടെ ആകര്‍ഷകമായ 32,6040 സമ്മാനങ്ങള്‍
ആണ് നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എം. പാത്തുമ്മ,
സമ്പ് ഓഫീസര്‍ ക്രിസ്റ്റിമൈക്കിള്‍, ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ വി.മുരളി,
ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ജോര്‍ജ് താന്നിക്കല്‍, ഉഷ ബാബു, രാമന്‍, എം.പി
വിജയന്‍, ആമ്പല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.