24 April 2024, Wednesday

Related news

April 22, 2024
April 17, 2024
April 14, 2024
April 10, 2024
April 6, 2024
April 6, 2024
April 5, 2024
March 27, 2024
March 26, 2024
March 7, 2024

തിരുവാര്‍പ്പ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 12, 2021 5:28 pm

കോട്ടയം തിരുവാര്‍പ്പ് പള്ളിക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്താനുള്ള സിവില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച്‌ ഹൈക്കോടതി. രണ്ട് വര്‍ഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതിനാവശ്യമായ പൊലീസ് സംരക്ഷണമൊരുക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Eng­lish sum­ma­ry: thir­varpp church should han­dover to ortho­dox; highcourt
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.