Web Desk

June 25, 2021, 2:58 pm

മകളെ കൊന്ന അവന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്, വേറെ കല്യാണവും കഴിച്ചു; വിസ്മയയ്ക്കും ഉത്തരയ്ക്കും ഇത് സംഭവിക്കാം

Janayugom Online

കേരളത്തില്‍ സ്ത്രീധന പീഡനകളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വിസ്മയയും, പ്രിയങ്കയും മാത്രമല്ല ഈ ക്രൂരതയ്ക്ക് ഇരകളായിട്ടുള്ളത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെളിയിക്കപ്പെട്ടതും ഇനിയും തെളിയാനുള്ളതുമായ കുറെയധികം കേസുകള്‍. രണ്ടു വർഷം മുൻപ് ഭർത്താവ് കിടപ്പുമുറിയിലിട്ടു ശ്വാസം മുട്ടിച്ച് കൊന്ന കൃതി എന്ന ഇരുപത്തിയഞ്ചുകാരി പെണ്‍കുട്ടിയെ കേരളക്കര മറന്ന് കാണില്ല. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈശാഖ് എന്ന് യുവാവിനെയാണ് കൃതി വിവാഹം ചെയ്തത്. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു അത്. 

എന്നാല്‍ ആ വിവാഹത്തിലൂടെ കൃതിക്ക് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെയാണ്. ഏറെ മാധ്യമശ്രദ്ധ പിടിച്ചുപ്പറ്റിയ വാര്‍ത്തയായിരുന്നു കൃതിയുടെ മരണം. എന്നാല്‍ കേസ് അധികം നാള്‍ നീണ്ടില്ല. വെറും 42 ദിവസം മാത്രമാണ് ഭര്‍ത്താവ് വൈശാഖ് ജയിലില്‍ കഴിഞ്ഞത്. സ്വാധീനം കൊണ്ടും പണം കൊണ്ടും ജാമ്യം നേടി പുറത്തിറങ്ങിയ വൈശാഖ് ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് കൃതിയുടെ അച്ഛൻ മോഹനൻ. ഇത് നാളെ വിസ്മയയ്ക്കും ഉത്തരയ്ക്കും അങ്ങനെ പലർക്കും സംഭവിക്കാമെന്ന ആശങ്കയാണ് ഈ അച്ഛനെ ഇതു തുറന്നുപറയിപ്പിച്ചത്. കേസിലെ പ്രതിയായ വൈശാഖ് ഇപ്പോള്‍ സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീണ്ടും കല്യാണം കഴിച്ചു. ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ നാട്ടിലെ തന്നെ അത്യാവശ്യം സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിക്ക് ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ച് മെസേജ് ചെയ്തത്. ആ പെണ്‍ക്കുട്ടിയുടെ കുടുംബം കൃതിയുടെ പിതാവിനെ ബന്ധപ്പെടുകയും വൈശാഖ് നിങ്ങളുടെ മകളെ കൊന്നവനല്ലേ എന്ന് ചോദിച്ചു. അതോടെ ആ കുട്ടിക്ക് മെസേജ് അയക്കുന്നത് നിർത്തിയതെന്ന് കൃതിയുടെ പിതാവ് മോഹനന്‍ പറയുന്നു. 

കാശുള്ള കുടുംബത്തിലെ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചാണ് ഇവന്റെ നീക്കം. കെണിയില്‍പ്പെട്ട പെണ്‍കുട്ടി ഇവൻ പറയുന്നതെല്ലാം വിശ്വസിക്കുംച്ചതാകും. ആ കുട്ടിയെ എങ്ങനെ നിയമപ്രകാരം വിവാഹം കഴിച്ചു എന്ന കാര്യത്തിലും ഇപ്പോളും സംശയം നിലനില്‍ക്കുകയാണ്. ആ പെണ്‍കുട്ടിയുടെ ആദ്യവിവാഹമാണിത്. തന്റെ മകൾ കൃതിക്ക് സംഭവിച്ചതും ഇപ്പോൾ വിസ്മയ എന്ന കുഞ്ഞിന് സംഭവിച്ചതൊന്നും അവിടെ ആവർത്തിക്കരുത്. അതാണ് ആ കുടുംബത്തോട് എനിക്ക് പറയാനുള്ളതെന്ന് കൃതിയുടെ പിതാവ് പറയുന്നു. വിവാഹമോചനം നേടി നിൽക്കുന്നവർ അടക്കം പലരും ഇവിടെ വൈശാഖിന്റെ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങൾ. ആഡംബര ജീവിതശൈലികളാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവരെ വിശ്വസിപ്പിക്കാന്‍ മുതല്‍ക്കൂട്ട്. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്. മകൾ കൃതി ഇവന്റെ മറ്റു ബന്ധങ്ങൾ കണ്ടുപിടിച്ചതോടെയാണ് അവളെ കൊന്നത്. അപ്പോഴേക്കും അവളിൽനിന്നും പണവും സ്വർണവും എല്ലാ കൈക്കലാക്കിയിരുന്നു. 

താന്‍ ഇപ്പോൾ ലക്ഷങ്ങളുടെ കടക്കാരനാണ്. സ്വത്തുക്കൾ ഈടുവച്ചു ലോൺ എടുത്ത് ലക്ഷങ്ങളാണ് വൈശാഖ് കൃതിയുടെ അച്ഛനില്‍ നിന്ന് തട്ടിയത്. എക്സൈസില്‍ ഉദ്യോസ്ഥനായിരുന്ന ഇവന്റെ അച്ഛനാണ് ഇവനെ തുണയ്ക്കുന്നത്. കൃതിയുടെ കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. വില കൂടിയ വക്കീലിനെ ഇറക്കി ണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടും. പാവപ്പെട്ട പെൺകുട്ടികൾ വീണ്ടും വീണ്ടും ഇവനെ പോലുള്ളവരുടെ വലയിൽ വീഴുന്നതെന്ന് കൃതിയുടെ അച്ഛൻ മോഹനൻ പറയുന്നു. ഇതിന് പുറമെ കേസുമായി മുന്നോട്ടുപോയാൽ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യുമെന്ന് നേരിട്ടല്ലാതെ വൈശാഖ് ഭീഷണിയുമുണ്ട്. വൈശാഖ് 80 ലക്ഷത്തിലേറെ കടം ഉണ്ടാക്കിയിട്ടുണ്ടെന്ന് കൃതിയുടെ പിതാവ് പറയുന്നു. ഇതൊക്കെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തും ഞാൻ അയച്ചിട്ടുണ്ട്. 

കൃതിയുടെ നാലര വയസുള്ള കുഞ്ഞ് ഇപ്പോൾ ഇവര്‍ക്കൊപ്പമാണ്. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നുതന്നെയാണ് പൊലീസ് കണ്ടെത്തല്‍. ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് കൃതിയെ കൊല്ലാൻ കാരണം. എന്നാല്‍ കേസില്‍ വൈശാഖ് കൃത്രിമ തെളിവുകളുണ്ടാക്കിയിരുന്നു. അതേസമയം കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ജാമ്യം ലഭിച്ചത് കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കഴിയുകയും ചെയ്തിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷം മാസങ്ങൾ കഴിഞ്ഞാണ് കൃതി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിലും പോയിരുന്നുവെന്ന് അന്ന് പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകൻ സേതുവും പറയുന്നു. റിമാൻഡ് പീരീഡിൽ തന്നെ ജാമ്യം കിട്ടി എന്നതാണ് ഇവിടെ നടന്നത്.അന്നത്തെ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം കിട്ടിയതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പറയുന്നു.

ENGLISH SUMMARY:This can hap­pen to uttara and vis­maya too, kri­ti s father says about murder
You may also like this video