കേരളനിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയത്. ദുരിന്തകാലത്ത് ഒപ്പം നിന്ന സര്‍ക്കാരിനെ മനസ്സറിഞ്ഞ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തു. കോവിഡ് മഹാമാരിക്കിടയില്‍ എല്‍ഡിഎഫ് വിജയാഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഇപ്പോളിതാ എല്‍ഡിഎഫിന്റെ വിജയം പുതു ചരിത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാരൻ തമ്പി പറഞ്ഞു.ചരിത്രം സൃഷ്ടിച്ച ആദരണീയനായ പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങളും അറിയിച്ചു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇത് പുതു ചരിത്രം
ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് .
ഇതെല്ലാം യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി.
കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്.പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ .…
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്.
ENGLISH SUMMARY:This is new history, sreekumaran thampi about the victory of ldf
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.