ജോളിക്ക് ഉപദേശംകൊടുത്ത ആ ജോത്സ്യനെ മനസ്സിലായോ? വിചിത്രവും സംഭവബഹുലവുമാണ് ആളുടെ ജീവിതം

Web Desk
Posted on October 09, 2019, 7:03 pm

കട്ടപ്പന:ദമ്പതികള്‍ക്കിടയില്‍ എന്നും ഐക്യവും ദാമ്പത്യഭദ്രതയും നിലനില്‍ക്കുവാന്‍ ഉമാ മഹേശ്വരി യന്ത്രം അതിവിശിഷ്ടമാണ്. വിവാഹ തടസ്സം നീങ്ങുന്നതിനും പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ ശക്തമായ ആകര്‍ഷണമുണ്ടാകുന്നതിനും ഈ യന്ത്രം വളരെ പ്രയോജനം ചെയ്യും.

ജോളി കേസില്‍ ഏലസ് ജപിച്ചുകൊടുത്തുവെന്ന് പറയപ്പെടുന്ന കട്ടപ്പന കൃഷ്ണപ്രിയയിലെ കൃഷ്ണകുമാറിന്റെ ഫെയ്‌സ് ബുക്ക് പരസ്യമാണ് മുകളില്‍ കാണുന്നത്. കട്ടപ്പന ടൗണില്‍ പുതിയ ബസ്റ്റാന്റിനുസമീപം താമസിക്കുന്ന മുന്‍ വില്ലേജ് അസിസ്റ്റന്റ് സുകുമാരന്റെ മകനാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാര്‍ ചില പ്രത്യേക സ്വഭാവങ്ങള്‍ക്കടിമയാണെന്ന് പറയപ്പെടുന്നു.

നന്നായി മദ്യപിക്കുന്ന കൃഷ്ണകുമാറിനെ പകല്‍ സമയങ്ങളില്‍ ടൗണിലെങ്ങും കാണാനില്ല. ചില സന്ദര്‍ഭങ്ങളില്‍ ഒരു ബൈക്കില്‍ ടൗണിലൂടെ മിന്നിമറയുന്നതായി കാണാറുണ്ട്. ഒരു സീരിയല്‍ പ്രിയനായ ഇദ്ദേഹം രാത്രി എല്ലാസീരിയലുകളും കഴിഞ്ഞശേഷം ലിപ്സ്റ്റിക്ക് ഉള്‍പ്പടെയുളള സമ്പൂര്‍ണ്ണ ചമയങ്ങളോടെ പുറത്തിറങ്ങും. എന്നാല്‍ ഇദ്ദേഹത്തിന് സ്ത്രീ വിഷയങ്ങളില്‍ താല്പര്യമില്ലെന്നാണാണറിയുന്നത്. അടുത്തകാലത്ത് ലിവര്‍ സിറോസിസ് രോഗിയായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നു അറിയുന്നു.

കട്ടപ്പനക്കാര്‍ക്കിടയില്‍ കാര്യമായി അറിയപ്പെടാത്ത കൃഷ്ണകുമാറിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് വെളിയില്‍ നിന്നുവരുന്ന വന്‍കിടക്കാരാണ്. സിനാമാ നടീനടന്മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉളളവര്‍ കേരളത്തിന്റെ പലഭാഗ ങ്ങളില്‍ നിന്നും കൃഷ്ണകുമാറിനെ കാണാന്‍ എത്താറുണ്ടെന്നറിയുന്നു. ഏലസ് ജപിച്ചുകൊടുക്കന്നതിന് 8000 മുതല്‍ 10000 രുപ വരെയാണ് ചാര്‍ജ് ഈടാക്കുന്നതെന്നാണ് വിവരം അടുത്തകാലത്ത് ഒരു ഉന്നതന്‍ ഒരു കറുത്ത സ്വിഫ്റ്റ് കാര്‍ സമ്മാനമായി കൊടുത്തിരുന്നു.

വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന കൃഷ്ണകുമാറിനെ ഒരു തട്ടിപ്പ് ജോത്സ്യനായി മാത്രമേ കട്ടപ്പനക്കാര്‍ കണ്ടിട്ടുളളു. ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ജോതിഷകുലപതി പുരസ്‌കാരവും,പിന്നെ മുന്‍ മന്ത്രി അബ്ദുറബ്ബില്‍ നിന്ന് മറ്റൊരു പുരസ്‌കാരവും ഏറ്റുവാങ്ങിയിട്ടുളളതായി വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാതൃമലയാളം എന്ന പ്രസി ദ്ധീകരണത്തിന്റെ കോട്ടയം എഡീഷന്‍ ഉദ്ഘാടന വേളയില്‍ കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളില്‍ വെച്ച് ഈ ജോതിഷകുലപതിക്ക് അന്നത്തെ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുരസ്‌കാരം സമ്മാനിച്ചിരുന്നു.

കൂടാതെ ശ്രീചിത്തിര തിരുന്നാള്‍ സ്മാരകഫൗണ്ടേഷന്റെ ജ്യോതിഷ ശിരോമണി പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നതായും, 2018ല്‍ ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രനില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്.മാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇദ്ദേഹം ഒളിവിലാണ്.

YOU MAY LIKE THIS VIDEO ALSO