February 5, 2023 Sunday

Related news

January 28, 2023
January 28, 2023
January 27, 2023
January 25, 2023
January 24, 2023
January 15, 2023
January 3, 2023
December 30, 2022
November 26, 2022
November 21, 2022

ഈ വൃദ്ധ ദമ്പതികള്‍ മോഡിയോടുള്ള ചോദ്യചിഹ്നം

കെ രംഗനാഥ്
ദുബായ്
April 18, 2020 8:45 pm

ഇന്ത്യന്‍ പ്രവാസികള്‍ക്കു ഇന്ത്യയില്‍ പ്രവേശനമില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ കണ്ണില്‍ ചോരയില്ലാത്ത പ്രഖ്യാപനത്തിനു നേരെയുള്ള തീക്കനല്‍ക്കൊണ്ടെഴുതിയ ചോദ്യം പോലെ ദുബായ് വിമാനത്താവളത്തില്‍ ഒരു മാസത്തോളമായി കുടുങ്ങിക്കിടക്കുന്ന രണ്ടു വൃദ്ധദമ്പതികള്‍. മോഡിയുടെ ഗുജറാത്തില്‍ നിന്നുതന്നെയുള്ള അമല്‍കുമാറും പത്നി തൃപ്തിമണ്ഡലും ആദ്യഘട്ട ലോക്ഡൗണ്‍ തീരുന്നതോടെ ഇന്ത്യയിലെത്താമെന്ന പ്രാര്‍ത്ഥനയുമായി കഴിയുന്നതിനിടെയാണ് മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെള്ളിടിപോലെ വന്നെത്തിയത്.

ആസ്ട്രേലിയയില്‍ സിഡ്നിയിലുള്ള മക്കളേയും പേരക്കുട്ടികളേയും സന്ദര്‍ശിച്ചശേഷം ദുബായ് വഴി ഗുജറാത്തിലെ വഡോദരയിലേക്കു പോകാനെത്തിയ ഇവരുടെ വിമാനം കാറ്റില്‍പ്പെട്ടുലഞ്ഞതിനാല്‍ വൈകിയാണ് ദുബായില്‍ ലാന്‍ഡു ചെയ്തത്. മാര്‍ച്ച് 21ന് ഇവിടെ എത്തുമ്പോഴേയ്ക്കും ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും വിലക്കുവീണു. അതോടെ ഇരുവരും വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍വേയ്സ് അധികൃതര്‍ ഈ വൃദ്ധദമ്പതികളെ ഹോട്ടലില്‍ പാര്‍പ്പിച്ചു. ഹോട്ടലില്‍ ഭക്ഷണവും ഉറക്കവും പ്രാര്‍ത്ഥനയുമായി അവര്‍ 27 ദിവസം പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലേയ്ക്കുള്ള വിമാനത്തിലേയ്ക്കു വിളിവരുമെന്ന പ്രത്യാശയുമായി കഴിയുമ്പോള്‍ പിന്നെയും മെയ് 3 വരെ മോഡിയുടെ ലോക്ഡൗണ്‍ പ്രഖ്യാപനം. വിവിധ രാജ്യങ്ങളില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലേയ്ക്കു പോകാന്‍ വന്ന അഞ്ഞൂറോളം ഇന്ത്യക്കാര്‍ ഇവിടെ മോഡിയുടെ ലോക്ഡൗണ്‍ ബന്ദികളായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.