നിരന്തരം ആവര്‍ത്തിക്കുന്ന ഈ ചോദ്യങ്ങള്‍ ഇനി ഉണ്ടാകില്ല; അടിമുടി മാറ്റവുമായി പിഎസ്‌സി

Web Desk
Posted on June 06, 2019, 7:23 pm

തിരുവനന്തപുരം: കേരള പിഎസ്‌സി പരീക്ഷയില്‍ അടിമുടി മാറ്റം. 2019 മുതല്‍ നടത്തുന്ന പൊതു പരീക്ഷകളില്‍ മാറ്റം കൊണ്ടുവരുന്നതിനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രൊഫഷണല്‍— സാങ്കേതിക പരീക്ഷകളില്‍ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാകും. ജോലിക്ക് ആവശ്യമായതും യോഗ്യതകള്‍ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷകളിലുണ്ടാകുക. പൊതുവിജ്ഞാന ചോദ്യങ്ങള്‍ ഒഴിവാക്കുകയും വിഷയ സംബന്ധമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് പിഎസ്‌സി ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.
പൊതുവിജ്ഞാന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന പരീക്ഷകള്‍ സംബന്ധിച്ച വിവരങ്ങളും കലണ്ടറില്‍ പ്രസിദ്ധീകരിക്കും.