Web Desk

ജയ്പൂര്‍

April 11, 2021, 5:56 pm

കുപ്പിക്ക് വോട്ടില്ല; മദ്യശാലകളെ പുറത്താക്കി ഈ ഗ്രാമം

Janayugom Online

രാജസ്ഥാനിലെ രാജ്സാമാൻഡ് ജില്ലയില്‍ വോട്ട് ചെയ്ത് മദ്യശാല അടപ്പിച്ചു. തനേറ്റ ഗ്രാമത്തിലാണ് മദ്യശാല വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടന്നത്. 3245 പേരാണ് ഗ്രാമത്തിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അർഹരായിരുന്നത്. ഇതിൽ 2206 പേരും മദ്യ ശാല വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

മദ്യ ഉപയോഗത്തിനെതിരായി ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ പ്രചാരണത്തിന് പിന്നാലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൻറെ ഭാഗമാകാൻ ഏറെ താല്പര്യത്തോടെയാണ് ഗ്രാമത്തിലെ ആളുകൾ എത്തിയത്. രാജ്സാമാൻഡ് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരിൽ 50 ശതമാനം പേർ എതിർത്താൽ മദ്യ ശാല അടയ്ക്കാൻ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിക്കാനുള്ള രാജസ്ഥാൻ എക്സൈസ് നിയമം അനുസരിച്ചായിരുന്നു വോട്ടെടുപ്പ്.

മാസങ്ങൾ നീണ്ട ബോധവൽക്കരണ പരിപാടികൾക്ക് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നതെന്നും അവർ വ്യക്തമാക്കി. വീടുകളിലെ പുരുഷന്മാരുടെ മദ്യപാനം മൂലം ഏറെ പാടുപെട്ടിരുന്ന സ്ത്രീകൾ ഒന്നിച്ച് നിന്നാണ് തീരുമാനം നടപ്പിലാക്കിയത്.
മദ്യപിച്ച് വന്ന് വീടുകളിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതും പണം ധൂർത്തടിക്കുന്നതും സംബന്ധിച്ച് നിരവധിപ്പേർ പരാതിപ്പെട്ടതോടെയാണ് ദീക്ഷ ചൗഹാൻ ഇത്തരമൊരു മദ്യവിരുദ്ധ നിലപാട് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish suim­ma­ry; This vil­lage in Rajasthan was vot­ed out of the bar

You may also like this video;