തൊടുപുഴ: നഗരസഭാ ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. യുഡിഎഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) അംഗമായ ജെസി ആന്റണി കഴിഞ്ഞ മാസം 18 ന് ചെയര്‍പഴ്സന്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഭരണ സമിതി നിലവില്‍വന്നതിനു ശേഷം നടക്കുന്ന നാലാമത്തെ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പാണ് ഇന്ന്നടക്കുന്നത്. ഇടുക്കി ആര്‍ഡിഒ ആണ് വരണാധികാരി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ഏക വനിത അംഗമായ സിസിലി ജോസായിരിക്കും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മല്‍സരിക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ ചെയര്‍പേഴ്സണും സിപിഎം അംഗവുമായ മിനി മധു തന്നെയായിരിക്കും മല്‍സരിക്കുകയെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ഥിയായി ബിന്ദു പദ്മകുമാറും മല്‍സരിച്ചേക്കും. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 14,
എല്‍ഡിഎഫ് 13, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. പുതിയ ചെയര്‍പഴ്സന്ഇ നി എട്ടു മാസത്തോളമാണ് ഭരണം ലഭിക്കുക.
English Summary:Thodupuzha nagarasabha chairperson election