25 April 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

തൊടുപുഴയില്‍ കാണാതായത് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഒഴുക്കിനിടെ കാറെടുത്ത് റോഡിലേക്ക് ഇറങ്ങിയവര്‍

Janayugom Webdesk
തൊടുപുഴ
October 16, 2021 4:20 pm

തൊടുപുഴക്ക് സമീപം കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായവര്‍ അപകടത്തില്‍പ്പെട്ടത് രക്ഷപെടാനുള്ള ശ്രമത്തിനിടെയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളുടെ നിര്‍ദ്ദേശം പരിഗണിക്കാതെ കാറുമായി പാലത്തിലേക്ക് ഇറങ്ങിവരാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കിനിടെ കാറില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് റവന്യു മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

8606883111
9562103902
9447108954
9400006700

ഫോൺ കോളിലോ വാട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Eng­lish Sum­ma­ry: one miss­ing in heavy rain in Thodupuzha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.