തോമസ് ചാണ്ടി: സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു

Web Desk
Posted on November 15, 2017, 9:32 am

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെത്തി ചര്‍ച്ച നടത്തിയെങ്കിലും, രാജിക്കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ മന്ത്രിമാരുടെ തീരുമാനം .

സിപിഐയുടെ നാലു മന്ത്രിമാരും രാവിലെതന്നെ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ യോഗംചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എല്‍ഡിഎഫ് യോഗത്തിലും പിന്നീട് പുറത്തും സിപിഐ നേതൃത്വം കര്‍ക്കശനടപടി സ്വീകരിക്കുകയായിരുന്നു.