Web Desk

തിരുവനന്തപുരം

December 17, 2020, 6:50 pm

കേരളത്തില്‍ ഒരിടത്തും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് പറയാനുള്ള ധെെര്യമുണ്ടോ? കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തോമസ് ഐസക്

Janayugom Online

കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോയെന്ന് വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തുടര്‍ച്ചയായി കേരളം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണെന്നും ധനമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നാല് യഥാർത്ഥത്തിൽ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളിൽ മാത്രമാണ് തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളിൽ അവർക്ക് കേവല ഭൂരിപക്ഷമില്ല. ആലപ്പുഴ ജില്ലയിലെ കോടന്തുരുത്ത്, തിരുവനൻവണ്ടൂർ പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. പക്ഷേ, ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല. ഈ പഞ്ചായത്തുകളില്‍ ഭൂരിപക്ഷം തരപ്പെടുത്താനായി അവര്‍ എന്ത് ചെയ്യുമെന്നും ആ കളിയിൽ എന്തായിരിക്കും കോൺഗ്രസിന്റെ റോൾ എന്നും തോമസ് ഐസക് ചോദിച്ചു.

കോടന്തുരുത്തിൽ ബിജെപിയ്ക്ക് ഏഴ് സീറ്റും യുഡിഎഫിന് അഞ്ച് സീറ്റും എൽഡിഎഫിന് മൂന്ന് സീറ്റുമുണ്ട്. തിരുവൻവണ്ടൂരിൽ ബിജെപിയ്ക്ക് അഞ്ച് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും എൽഡിഎഫിന് രണ്ട് സീറ്റുമുണ്ട്. മൂന്നു സ്വതന്ത്രരും. മേല്‍ പറഞ്ഞ പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ നിലപാട് എന്തായിരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ജില്ലയായ ആലപ്പുഴയിലെ പഞ്ചായത്തുകളിൽ എന്തു സമീപനമാണ് കോൺഗ്രസ് സ്വീകരിക്കാൻ പോകുന്നത് എന്ന് തുറന്നു പ്രഖ്യാപിക്കാമോ? എന്നും ധനമന്ത്രി വെല്ലുവിളിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുട മണ്ഡലമായ ഹരിപ്പാട്ടെ കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. കരുവാറ്റയിൽ 7 എൽഡിഎഫ്, 6 യുഡിഎഫ്, 2 ബിജെപി എന്നാണ് കക്ഷിനില. ചെറുതനയിൽ 5 എൽഡിഎഫ്, 5 യുഡിഎഫ്, 3 ബിജെപി. കാർത്തികപ്പള്ളിയിൽ 5 എൽഡിഎഫ്, 4 ബിജെപി, 3 യുഡിഎഫ്, ഒരു സ്വതന്ത്രൻ.

ഇതുവരെയുള്ള രീതിവെച്ച് തിരുവൻവണ്ടൂരിലും കോടന്തുരുത്തിലും ബിജെപിയെ കോൺഗ്രസ് സഹായിക്കുകയും പകരം കരുവാറ്റയിലും ചെറുതനയിലും കാർത്തികപ്പള്ളിയിലും തിരിച്ചു സഹായം സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച തന്നെയാവും നാം കാണാൻ പോവുക. മറിച്ച് ഒരു നിലപാട് കേരളത്തിന് ഉറപ്പു നൽകാൻ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.

Eng­lish sum­ma­ry: Thomas Isaacs chal­leng­ing Congress

You may also like this video: