കേന്ദ്രസർക്കാർ എല്ലാം ബാങ്കുകളുടെ തലയിൽ വച്ച് കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്. ആളുകളുടെ കൈയിൽ പണമെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആകെയുള്ളത് 500 വീതം തവണകളായി 1500 രൂപ ജൻധൻ അക്കൗണ്ടിൽ നൽകുന്നതാണ്.
വണ്ടിക്കു മുന്നിൽ കുതിരയെ കെട്ടുന്നതു പോലെയാണിതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്പ സർക്കാരിന്റെ അക്കൗണ്ടിൽനിന്നല്ല, പകരം ബാങ്കുകളാണ് നൽകുന്നത്. ഇത്തരത്തിലാണോ 20 ലക്ഷം കോടിയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി ചോദിച്ചു.
ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം നൽകിയെങ്കിലും അതിന്റെ പലിശയിൽ വ്യക്തതയില്ല. കോവിഡ് കാലത്തെ പലിശ തുക ബാങ്കുകൾ വഹിക്കണം. അതിന്റെ പങ്ക് സർക്കാരും ഏറ്റെടുക്കണം. ഒരു വർഷത്തേക്ക് കർഷകർക്കുൾപ്പടെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം ബാങ്കിന്റെ തലയിലേക്ക് വയ്ക്കുകയാണെന്നും ഐസക് ആരോപിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.