Web Desk

തിരുവനന്തപുരം

December 31, 2020, 5:41 pm

അന്യസംസ്ഥാന ലോട്ടറി വിൽപ്പനാനുമതി; ഹൈക്കോടതി വിധിയിൽ അപ്പീലിനൊരുങ്ങി സംസ്ഥാന സർക്കാർ

Janayugom Online

അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാനനുവദിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ തീരുമാനം. തിങ്കളാഴ്ച അപ്പീൽ ഫയൽ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേസ് നടത്താൻ മുതിർന്ന അഭിഭാഷകരെ നിയോഗിക്കും. ഇതര സംസ്ഥാന ലോട്ടറിക്ക് റജിസട്രേഷൻ കിട്ടിയാലും നികുതി വെട്ടിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്നും ഐസക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി നൽകിയത്. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

നാഗാലാൻഡ് സർക്കാരിൻറെ ലോട്ടറി വിൽപ്പനയിൽ ഇടപെടാൻ സംസ്ഥാന സ‍ർക്കാരിന് അവകാശമില്ല. കേന്ദ്ര സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് ലോട്ടറി വിൽക്കുന്നത്. ഈ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതിന് തടസമില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

Eng­lish sum­ma­ry; thomas issac lot­tary lat­est updation

You may also like this video;